Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaurav Chopra

ടെക്സസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കുടുംബാംഗങ്ങളെ വെടിവച്ചുകൊന്നു

ടെ​​​​ക്സ​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ടെ​​​​ക്സ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ വി​​​ദ്യാ​​​ർ​​​ഥി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്നു.

ടെ​​​​ക്സാ​​​​സ് റി​​​​യോ ഗ്രാ​​​​ൻ​​​​ഡെ വാ​​​​ലി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ഗൗ​​​​ര​​​​വ് ചോ​​​​പ്ര​(19) യാ​​​​ണു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​യ സ്വീ​​​​ര റാം (56), ​​​​അ​​​​മ്മ ക​​​​മ​​​​ലേ​​​​ഷ് റാ​​​​ണി (46) എ​​​ന്നി​​​വ​​​രെ​​​യും മു​​​​ത്ത​​​​ശി മി​​​​ന്ദ​​​​ർ കൗ​​​​റി (73) നെ​​​യും ​വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്ന​​​​ത്. കാ​​​​റി​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ട്ട ഇ​​​​യാ​​​​ളെ പി​​​​ന്നീ​​​​ട് പോ​​​​ലീ​​​​സ് പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഗൗ​​​​ര​​​​വി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​നും പ​​​​രി​​​​ക്കേ​​​​റ്റു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ‌​​​ട്ട സ​​​ഹോ​​​ദ​​​ര​​​ൻ ഉ​​​ട​​​ൻ​​​ത​​​ന്നെ എ​​​മ​​​ർ​​​ജ​​​ൻ​​​സി ന​​​മ്പ​​​റാ​​​യ 911ൽ ​​​വി​​​ളി​​​ച്ച് പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വി​​​വ​​​ര​​​മ​​​റി​​​ഞ്ഞു പോ​​​ലീ​​​സ് സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് എ​​​ത്തു​​​മ്പോ​​​ഴേ​​​ക്കും മ​​​​ലേ​​​​ഷ് റാ​​​​ണി​​​​യും മി​​​​ന്ദ​​​​ർ കൗ​​​​റും മ​​​രി​​​ച്ചി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സ്വീ​​​ര റാ​​​മി​​​നെ ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ചു. ഇ​​​തി​​​നി​​​ടെ സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട ഗൗ​​​ര​​​വ് ചോ​​​പ്ര​​​യെ പോ​​​ലീ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്നു.

സി​​​നി​​​മ​​​ക​​​ളെ വെ​​​ല്ലു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​മി​​​ത​​​വേ​​​ഗ​​​ത​​​യി​​​ൽ പാ​​​ഞ്ഞ പ്ര​​​തി​​​യു​​​ടെ കാ​​​ർ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യും ര​​​ണ്ടു​​​ പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ഗൗ​​​ര​​​വി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​യാ​​​ളു​​​ടെ കാ​​​റി​​​ൽ​​​നി​​​ന്ന് ഹാ​​​ൻ​​​ഡ് ഗ​​​ൺ ക​​​ണ്ടെ​​​ടു​​​ത്തു. ഈ ​​​തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക്കെ​​​തി​​​രേ കൂ​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം, വ​​​ധ​​​ശ്ര​​​മം, അ​​​റ​​​സ്റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ത്യം ചെ​​​യ്യാ​​​നു​​​ണ്ടാ​​​യ കാ​​​ര​​​ണം എ​​​ന്താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ പ്ര​​​തി പ​​​റ​​​ഞ്ഞ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും വാ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up